IndiaKeralaLatest

നിയമപോരാട്ടത്തിലും കുട്ടികൾക്കൊപ്പമുണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂര്‍

“Manju”

തിരുവനന്തപുരം: വിലകൊടുത്തു വാങ്ങിയ ഭൂമി വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍. തര്‍ക്കഭൂമി വാങ്ങി കുട്ടികളെ ഏല്‍പ്പിക്കാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നേരിട്ടെത്തിയപ്പോഴാണ് വിയോജിപ്പ് അറിയിച്ചത്. വസന്തയുടെ കൈവശം രേഖയൊന്നും ഇല്ലെന്നും പട്ടയം സര്‍ക്കാര്‍ നല്‍കണ്ടതാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ നില്‍ക്കണമെന്ന കുട്ടികളുടെ വികാരമാണ് തന്നെ ഭൂമി വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. വസന്തയുടെ വീട്ടില്‍ പോയി സംസാരിച്ച്‌ ഭൂമി കച്ചവടമാക്കിയെന്നും എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് അവര്‍ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. വസന്ത നല്‍കിയ രേഖകള്‍ വ്യാജമാണെങ്കില്‍ നിയമപോരാട്ടത്തില്‍ ഒപ്പമുണ്ടെന്നും ബോബി പറഞ്ഞു.
കോളനി നിയമവ്യവസ്ഥ അനുസരിച്ച്‌ നാല് സെന്റിന് മുകളില്‍ ഭൂമി വില്‍ക്കാന്‍ അധികാരമില്ലെന്ന് കുട്ടികള്‍ അദ്ദേഹത്തെ അറിയിച്ചു. വക്കീലുമായി പോയാണ് കാര്യങ്ങള്‍ പരിശോധിച്ചതെന്നും കൂടുതല്‍ പരിശോധിച്ച്‌ കാര്യങ്ങള്‍ കൃത്യമാക്കുമെന്നും ബോബി പറഞ്ഞു. കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിച്ചിരുന്നെന്നും വിവരാവകാശപ്രകാരം വസന്തയ്ക്ക് ഭൂമിയില്‍ അവകാശമില്ലെന്നും രേഖകള്‍ സഹിതം കുട്ടികള്‍ ബോബിയെ കാണിച്ചു.

Related Articles

Back to top button