IndiaLatest

സസ്യാഹാരത്തിന് പകരം മാംസാഹാരം വിളമ്പിയ ജീവനക്കാരെ പുറത്താക്കി

“Manju”

ഡല്‍ഹി ; സസ്യാഹാരത്തിന് പകരം യാത്രക്കാര്‍ക്ക് മാംസാഹാരം വിളമ്പിയ എയര്‍ ഇന്ത്യ ജീവനക്കാരെ പുറത്താക്കി എയര്‍ലൈന്‍സ് കമ്പനി. രണ്ട് ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. മാര്‍ച്ച്‌ 25 ന് ടോക്കിയോ-ഡല്‍ഹി വിമാനത്തിലാണ് സംഭവം നടന്നത്.

വിമാന യാത്രികന്‍ അദ്ദേഹത്തിന് വേണ്ടി സസ്യാഹാരമായി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വിമാനത്തിലെ ക്രൂ മെമ്പേഴ്‌സ് ഇയാള്‍ക്ക് മാംസം വിളമ്പി. തനിക്ക് ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ല കിട്ടിയത് എന്ന് വ്യക്തമായതോടെ ഇയാള്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Back to top button