IndiaLatest

ഇന്ത്യ- പാക് നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ കത്തയച്ച്‌ ഇംറാന്‍ ഖാന്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യപാക് ഉഭയകക്ഷി ബന്ധത്തിനുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ് നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച്‌ ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് റിപ്പബ്ലിക് ദിനമായ മാര്‍ച്ച്‌ 23ന് നരേന്ദ്ര മോദി ഇംറാന്‍ ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇംറാന്‍ ഖാന്‍ നല്‍കിയത് .

പാകിസ്‌താന്‍ ജനത ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇംറാന്‍ ഖാന്‍ മറുപടി കത്തില്‍ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും പാക് പ്രധാനമന്ത്രി കത്തിലെഴുതി. ജമ്മു കശ്മീര്‍ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചാണ് കത്ത്.

ജമ്മു കശ്മീര്‍ തര്‍ക്കങ്ങളെക്കുറിച്ച്‌ ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. പാകിസ്താന്‍ റിപ്പബ്ലിക് ദിനത്തിന് ആശംസ നേര്‍ന്നതിന് നരേന്ദ്ര മോദിയോട് ഇംറാന്‍ ഖാന്‍ നന്ദിയും അറിയിച്ചു.

 

Related Articles

Back to top button