IndiaLatest

ജനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ കത്തിച്ചു

“Manju”

ദിസ്പുര്‍: പൊലീസ് കസ്റ്റഡിയില്‍ മീന്‍കച്ചവടക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച്‌ ജനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ കത്തിച്ചതിന് പിന്നാലെ പ്രതികളുടെ വീടുകള്‍ അടക്കം ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പൊളിച്ചുനീക്കി ജില്ലാ ഭരണകൂടം.കസ്റ്റഡി മരണം ആരോപിച്ച്‌ ജനക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടതിന് പിന്നാലെയാണ് അഞ്ച് വീടുകള്‍ നഗോണ്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. പൊലീസ് സ്റ്റേഷന്‍ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം വീടുകളാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്.

അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചു നീക്കിയതെന്നാണ് ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം. കൂടുതല്‍ നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. എന്നാല്‍, ഇവയൊന്നും കൈയേറി നിര്‍മ്മിച്ച വീടുകളല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Related Articles

Back to top button