KeralaLatest

കളമശേരിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള ഷട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചു

“Manju”

കൊച്ചി: ആദ്യത്തെ 10,000 പേര്‍ക്ക് സൗജന്യ യാത്ര ഒരുക്കി കളമശേരി എച്ച്‌എംടി ജംഗ്ഷനില്‍ നിന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ഷട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചു. ആദ്യ യാത്രയുടെ ഫ്‌ളാഗ് ഓഫ് എച്ച്‌.എം.ടി ജംഗ്ഷനില്‍ ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു നിര്‍വ്വഹിച്ചു. മന്ത്രി പി.രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കങ്ങരപ്പടി വരെ ഈ സര്‍വീസ് നീട്ടുമെന്ന ഗതാഗത മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചു. രാവിലെ ഏഴ് മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് ബസ് സര്‍വീസ് ഉണ്ടായിരിക്കുക. ആവശ്യമെങ്കില്‍ സര്‍വീസ് സമയം ക്രമീകരിക്കും. 10 രൂപയായിരിക്കും ടിക്കറ്റ് ചാര്‍ജ്. കളമശേരി മെഡിക്കല്‍ കോളജ് പിടിഎ ഒരു ലക്ഷം രൂപ സ്പോണ്‍സര്‍ ചെയ്ത് ഈ ഉദ്യമത്തോട് സഹകരിച്ചത് പ്രശംസനീയമാണ്.

പിടിഎ പ്രതിനിധി എം.എം നാസര്‍ ഒരു ലക്ഷം രൂപ സ്പോണ്‍സര്‍ ചെയ്യുന്നതിന്റെ ധാരാണാ പത്രം ഗതാഗതമന്ത്രിക്ക് കൈമാറി. ഈ തുക ഉപയോഗിച്ച്‌ ആദ്യത്തെ 10,000 പേര്‍ക്ക് സൗജന്യയാത്ര അനുവദിക്കും. ഇനിയും കൂടുതല്‍ സംഘടനകളും വ്യക്തികളും സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായാല്‍ പിന്നീടുള്ള യാത്രക്കാര്‍ക്കും സൗജന്യം അനുവദിക്കാന്‍ കഴിയും.

Related Articles

Back to top button