IndiaLatest

എസ്.എസ്.സി ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയില്‍ മാറ്റങ്ങള്‍

“Manju”

ന്യൂഡല്‍ഹി: 2022 ലെ കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സിഎച്ച്‌എസ്‌എല്‍) പരീക്ഷയുടെ ഘടനയില്‍ മാറ്റം വരുത്തി എസ്.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ മൂന്ന് ഘട്ടങ്ങളിലായി നടത്തിയിരുന്ന പരീക്ഷയ്ക്ക് ഇത്തവണ രണ്ട് ഘട്ടങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. വിവരണാത്മകമായിരുന്ന പരീക്ഷയുടെ രണ്ടാം ഘട്ടം ഇത്തവണ ഒബ്ജക്ടീവ് മോഡിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ ഘട്ടങ്ങളും കംമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായാണ് നടത്തുന്നത്. മൂന്നാം ഘട്ടത്തില്‍ നടത്തിയിരുന്ന സ്കില്‍ ടെസ്റ്റ്/ ടൈപ്പിംഗ് ടെസ്റ്റ് രണ്ടാം ഘട്ടത്തിലേക്ക് മാറ്റി.

മുന്‍ വര്‍ഷത്തെ പോലെ 200 മാര്‍ക്കിനുള്ള 100 ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടാവുക. ഓരോ ശരിയായ ഉത്തരത്തിനും രണ്ട് മാര്‍ക്കും തെറ്റായ ഉത്തരത്തിന് 0.5 നെഗറ്റീവ് മാര്‍ക്കും ഉണ്ടായിരിക്കും. ജനറല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് റീസണിംഗ്, ജനറല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ എന്നീ നാല് വിഭാഗങ്ങളില്‍ നിന്നായി 25 ചോദ്യങ്ങള്‍ വീതമുണ്ടാകും. പരീക്ഷയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറായിരിക്കും. അന്തിമ തിരഞ്ഞെടുപ്പിന് ഇതിന്റെ മാര്‍ക്ക് പരിഗണിക്കില്ലെങ്കിലും, പരീക്ഷയുടെ രണ്ടാം ഘട്ടത്തിന് യോഗ്യത നേടുന്നതിന് കട്ട് ഓഫ് മാര്‍ക്ക് മറികടക്കേണ്ടതുണ്ട്.

രണ്ടാം ഘട്ട പരീക്ഷ സെഷന്‍ 1, സെഷന്‍ 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി നടത്തും. രണ്ടും ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. പരീക്ഷയ്ക്ക് മൂന്ന് സെക്ഷനുകളാണുള്ളത്. മൂന്നാമത്തെ സെക്ഷനില്‍ രണ്ടാമത്തെ മൊഡ്യൂളായാണ് സ്കില്‍ ടെസ്റ്റ്/ടൈപ്പിംഗ് ടെസ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മൊഡ്യൂള്‍ സെഷന്‍ 2ലാണ് ഉള്ളത്.

Related Articles

Back to top button