India

കാർഷിക നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാർ; ജനുവരി 8ന് വീണ്ടും ചർച്ച നടത്തും

“Manju”

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാർ. മൂന്ന് കാർഷിക നിയമങ്ങളും വ്യക്തമായി വിലയിരുത്താൻ കർഷകർ തയ്യാറാകണം. അല്ലാത്ത പക്ഷം ഒരു തീരുമാനത്തിലെത്താൻ കഴിയില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.

വിവിധ കാർഷിക സംഘടനകളുമായി ഇന്ന് നടത്തിയ ഏഴാം ഘട്ട ചർച്ചയും തീരുമാനമാകാതെയാണ് പിരിഞ്ഞത്. താങ്ങുവില നിയമത്തെക്കുറിച്ച് ചർച്ചയാകാമെന്ന കേന്ദ്രത്തിന്റെ നിലപാട് കർഷക സംഘടനകൾ അംഗീകരിച്ചില്ല. കാർഷിക നിയമം പിൻവലിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാരും നിലപാടെടുത്തതോടെ ചർച്ച ഫലം കാണാതെ പിരിയുകയായിരുന്നു.

നിയമം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തങ്ങളുടെ വാദഗതികൾ ഉന്നയിച്ചു. കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് കർഷക പ്രതിനിധികൾ ചർച്ചയ്ക്കിടെ മൗനവ്രതമിരുന്നു. പുതിയ നിയമ പ്രകാരം കർഷകർക്ക് അവരുടെ ഭൂമി നഷ്ടപ്പെടില്ലെന്ന് വ്യാപാരി ബോർഡ് മേധാവി ഉറപ്പ് നൽകിയിട്ടുണ്ട്. ജനുവരി 8ന് കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും.

Related Articles

Back to top button