Sports

സിഡ്‌നി ടെസ്റ്റ് നാളെ : നവദീപ് സെയ്‌നിക്ക് അരങ്ങേറ്റം

“Manju”

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. അജിൻക്യാ രഹാനെയുടെ നേതൃത്വത്തിലുള്ള ടീമിൽ രണ്ടു സുപ്രധാന മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. പരിക്കിൽ നിന്നും മോചിതനായ രോഹിത് ശർമ്മ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ടീമിന്റെ ഉപനായകനുംകൂടിയാണ് രോഹിത്. ബൗളിംഗിൽ എല്ലാവരും പ്രതീക്ഷിച്ച ടി.നടരാജൻ ഉൾപ്പെട്ടില്ല. പരിക്കേറ്റ ഉമേഷ് യാദവിന് പകരം നവദീപ് സെയിനി ബൗളിംഗ് നിരയിൽ അരങ്ങേറുന്നു എന്നതാണ് മാറ്റം. രണ്ടാം ടെസ്റ്റിൽ അരങ്ങേറിയ മുഹമ്മദ് സിറാജ് മികച്ച പ്രകടത്തോടെ ടീമിന്റെ ബൌളിംഗ് കരുത്ത് കൂട്ടിയിരിക്കുകയാണ്.

ഓപ്പണർമാരായി അജിൻക്യാ രഹാനേയും രോഹിത് ശർമ്മയുമാണ് ഇറങ്ങുക. രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് സ്ഥിരത പ്രദർശിപ്പിച്ച ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമാ വിഹാരി, ഋഷഭ് പന്ത്, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, ജസ്പ്രീക് ബൂംറ, രണ്ടാം ടെസ്റ്റിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ മുഹമ്മദ് സിറാജ, നവദീപ് സെയ്‌നി എന്നിവരും ടീമിലുണ്ട്.

പരിശീലനത്തിനും വിശ്രമത്തിനും സമയം ലഭിച്ചത് പ്രകടനം നന്നാക്കാൻ ഗുണം ചെയ്യുമെന്ന് രോഹിത് ശർമ്മ പറഞ്ഞു. ടീം ഇന്ത്യക്ക് കൂറ്റൻ സ്‌കോറുകൾ സമ്മാനിക്കാൻ കഴിയുന്ന താരമെന്ന നിലയിൽ രോഹിതിനെ മെരുക്കാൻ കഠിനമായ പരിശീലനമാണ് ഓസീസ് ബൗളർമാർ നടത്തുന്നത്. ക്വാറന്റൈൻ ജീവിതം വളരെ വ്യത്യസ്തമാണെന്ന് പറഞ്ഞ ക്യാപ്റ്റൻ അജിൻക്യാ രഹാനേ ഓസ്‌ട്രേലിയയിലെ അന്തരീക്ഷം സമ്മർദ്ദം നിറഞ്ഞതാണെന്നും ഇതിനിടെ വ്യക്തമാക്കി. എന്നാൽ ടീമെന്ന നിലയിൽ രണ്ടാം ടെസ്റ്റിലെടുത്ത ഒത്തിണക്കം വരും മത്സരങ്ങളിലും തുടരുമെന്നും രഹാനെ പറഞ്ഞു.

Related Articles

Back to top button