LatestSports

പി.എസി.ജിയ്ക്ക് ഏക ഗോളിന് ജയം

“Manju”

പാരീസ്: ഫ്രഞ്ച് ലീഗിൽ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്ക് ജയം. എതിരില്ലാത്ത ഏക ഗോളിന് ആംഗേഴ്‌സിനെയാണ് നെയ്മറും കൂട്ടരും തോൽപ്പിച്ചത്. കളിയുടെ 70-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. ലെവിൻ കുർസാവയാണ് പി.എസ്.ജിയ്ക്കായി ഗോൾ നേടിയത്. ഹോം എവേ മത്സരത്തിലാണ് പി.എസ്.ജി കളി സ്വന്തമാക്കിയത്.

ലീഗിൽ പി.എസ്.ജി ഇരുപത് മത്സരങ്ങളിലായി 13 ജയങ്ങളും 3 സമനിലയും നാല് തോൽവിയും ഏറ്റുവാങ്ങി 42 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ലയണാണ് 40 പോയിന്റുകളുമായി തൊട്ടുപിന്നിലുള്ളത്. ലിലേ, മൊണാകോ, റെനസ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

Related Articles

Back to top button