IndiaLatest

അനില്‍ അംബാനിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും വ്യാജം

“Manju”

അനിൽ അംബാനിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ വ്യാജം; അക്കൗണ്ടുകളിൽ ആകെയുള്ളത്  49000 കോടിയോളം രൂപ

ശ്രീജ.എസ്

അനില്‍ അംബാനിയുടെ 3 ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് കണ്ടെത്തി. ഡല്‍ഹി ഹൈക്കോടതിയില്‍ എസ് ബിഐ ആണ് ഇക്കാര്യം അറിയിച്ചത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്ഫ്രാടെല്‍ എന്നീ ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്നാണ് എസ് ബിഐ കണ്ടെത്തിയത്.

ഓഡിറ്റിനിടെ ഫണ്ടുകളില്‍ ക്രമക്കേടും ഫണ്ടുകള്‍ വഴി തിരിച്ച്‌ വിടലും അടക്കമുളളവ കണ്ടെത്തിയെന്നും എസ്ബിഐ വ്യക്തമാക്കി. മൂന്ന് അക്കൗണ്ടുകളിലായി 49000 കോടിയോളം രൂപയുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ 2016ലെ സര്‍ക്കുലര്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ മുന്‍ ഡയറക്ടര്‍ പുനീത് ഗാര്‍ഗ് ചോദ്യം ചെയ്തു.

ഉടമകള്‍ക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാതെ അക്കൗണ്ട് വ്യാജമെന്ന് പ്രഖ്യാപിക്കുന്ന നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പുനീത് ഹൈക്കോടതി സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ റിലയന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് ബാങ്ക് തന്നെ കണ്ടെത്തിയിരിക്കുകയാണ്.

Related Articles

Back to top button