IndiaKeralaLatest

14 വിഭവങ്ങള്‍, ഏപ്രില്‍ മാസത്തെ സൗജന്യ കിറ്റ് വീടുകളിലേക്ക്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണവും സ്‌പെഷ്യല്‍ അരി വിതരണവും ഇന്ന് മുതല്‍ ആരംഭിച്ചു. രാവിലെ മുതല്‍ കിറ്റ് വിതരണം തുടങ്ങി. വൈകുന്നേരത്തോടെ സ്‌പെഷ്യല്‍ അരിയും നല്‍കാനും ആരംഭിച്ചു. കിറ്റുകള്‍ വിതരണത്തിനായി റേഷന്‍ കടകളിലെത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. പഞ്ചസാര, വെളിച്ചെണ്ണ, സോപ്പ്, ഉപ്പ് അടക്കം 14 ഇന കിറ്റാണ് വിഷുവിനും ഈസ്റ്ററിനും മുന്നോടിയായി സര്‍ക്കാര്‍ വീടുകളിലേക്ക് എത്തിക്കുന്നത്.
സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിവിതരണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാം എന്നാണ് ജസ്റ്റീസ് പിവി ആഷയുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
അതേസമയം അരിവിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ഗണനേതര വിഭാഗത്തിന് പതിനഞ്ച് രൂപയ്ക്ക് പത്ത് കിലോ അരി വിതരണം ചെയ്യുന്നതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്.
സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഏപ്രില്‍ കിറ്റിലെ സാധനങ്ങള്‍
1. പഞ്ചസാര -ഒരു കിലോഗ്രാം
2. കടല -500 ഗ്രാം
3. ചെറുപയര്‍ -500 ഗ്രാം
4. ഉഴുന്ന് -500 ഗ്രാം
5. തുവരപ്പരിപ്പ് -250 ഗ്രാം
6. വെളിച്ചെണ്ണ -അര ലിറ്റര്‍
7. തേയില -100 ഗ്രാം
8. മുളകുപൊടി -100 ഗ്രാം
9. ആട്ട -ഒരു കിലോ
10. മല്ലിപ്പൊടി -100 ഗ്രാം
11.മഞ്ഞള്‍പൊടി -100 ഗ്രാം
12. സോപ്പ് -രണ്ടെണ്ണം
13. ഉപ്പ് -ഒരു കിലോഗ്രാം
14. കടുക് / ഉലുവ -100 ഗ്രാം

Related Articles

Back to top button