InternationalLatest

ഡബ്ല്യുഎച്ച്‌ഒയുടെ വിദഗ്ധ സംഘത്തിന് രാജ്യത്ത് പ്രവേശനം നിഷേധിച്ച്‌ ചൈന

“Manju”

ഡബ്ല്യുഎച്ച്ഒയുടെ വിദഗ്ധ സംഘത്തിന് രാജ്യത്ത് പ്രവേശനം നിഷേധിച്ച് ചൈന

ശ്രീജ.എസ്

ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന്‌ രാജ്യത്തിനകത്ത് പ്രവേശനാനുമതി നിഷേധിച്ച്‌ ചൈന. കൊറോണ വൈറസിന്റെ ആവിര്‍ഭാവത്തെ പറ്റി പഠനം നടത്താന്‍ വുഹാനിലേക്ക് തിരിച്ച സംഘത്തെയാണ് ചൈന തടഞ്ഞത്. അവസാന നിമിഷമാണ് ചൈന പ്രവേശനം നിഷേധിച്ചത്. ഇത് ഏറെ അപലപനീയമാണെന്ന് ഡബ്ല്യുഎച്ച്‌ഒ പറഞ്ഞു.

വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക്‌ പ്രവേശിക്കുവാന്‍ ചൈന ഇതുവരെയും അനുമതി നല്‍കിയിട്ടില്ലെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത് വുഹാനിലാണെന്നും അതിനാല്‍ തന്നെ അവിടെ പഠനം നടത്തേണ്ടത് ആവശ്യമാണെന്നും ഡബ്ല്യുഎച്ച്‌ഒ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ് പറഞ്ഞു. അതിനുള്ള അനുമതി ചൈന എത്രയും വേഗം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button