LatestSports

‘പിച്ചിച്ചി’ ഗോൾ സ്‌കോറർ ബഹുമതി മെസ്സിയിലേക്ക്.

“Manju”

ഹാട്രിക് നേട്ടം നഷ്ടമായതിൽ നിരാശയോടെ ആരാധകർ.

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ മുന്നേറുന്ന മെസ്സി ഇത്തവണത്തെ ടോപ് സ്‌കോററാകുമെന്ന പ്രതീക്ഷയിൽ ലാ ലീഗ. ലീഗിൽ ഏറ്റവുമധികം ഗോളടിക്കുന്ന താരത്തിന് നൽകുന്ന പിച്ചിച്ചി ബഹുമതിക്കായി 9 ഗോളുകളോടെ സീസണിൽ മെസ്സി മുന്നേറുകയാണ്. അത്രയും ഗോളടിച്ച് കഴിഞ്ഞ സീസണിലെ സഹതാരം ലൂയിസ് സുവാരസും, ജെറാഡ് മോറിനോയും ഇയാഗോ അസ്പാസുമാണ് ഒപ്പം മത്സരിക്കുന്നത്. 1952-53 സീസണിൽ അത്‌ലറ്റികോ ബിൽബാവോ താരമായിരുന്ന റാഫേൽ പിച്ചിച്ചി മൊറേനോയുടെ സ്മരണാർത്ഥമാണ് ലാ ലീഗയിൽ ബഹുമതി നൽകിത്തുടങ്ങിയത്.

ഇന്നലെ മികച്ച ജയം നേടിയ മത്സരത്തിൽ സാൻ മാമേസ് സ്റ്റേഡിയത്തിലെ ഒരു നേട്ടവും മെസ്സി മിസ്സാക്കി. അത്‌ലെറ്റിക്കിനെതിരെ ഈ സീസണിൽ വിവിധ പോരാട്ടങ്ങളിലായി മെസ്സി 15 ഗോളുകൾ നേടിക്കഴിഞ്ഞു. ഇതിൽ ഇന്നലെ മൂന്ന് ഗോളടിച്ചെങ്കിലും ഒരെണ്ണം ഓഫ്‌സൈഡ് വിധിച്ചതിനാൽ കണക്കിൽപ്പെട്ടില്ലെന്നു മാത്രം. ഇന്നലെ ഹാട്രിക് നേടിയിരുന്നെങ്കിൽ 1991ന് ശേഷം നേട്ടം ഹ്രിസ്റ്റോ സ്‌റ്റോയിച്‌കോവിന്റെ നേട്ടത്തിനൊപ്പമെത്തുന്ന ആദ്യ ബാഴ്‌സലോണ താരവുമാകുമായിരുന്നു.

Related Articles

Back to top button