India

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) എഴുപത്തിനാലാം സ്ഥാപകദിനം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) എഴുപത്തിനാലാം സ്ഥാപകദിനം 2021 ജനുവരി ആറിന് ആഘോഷിച്ചു

ന്യൂ ഡെൽഹി : ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, എഴുപത്തിനാലാം സ്ഥാപക ദിനത്തിൽ, കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ സംബന്ധിച്ചു.

ചടങ്ങിൽ ബിഐഎസ്, മൂന്ന് ലബോറട്ടറികളിൽ അടുത്തിടെ രൂപീകരിച്ച കളിപ്പാട്ട പരിശോധന സംവിധാനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. അസ്സേയിങ്-ഹോൾമാർക്കിംഗ്, ക്വാളിറ്റി കണ്ട്രോൾ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും അദ്ദേഹം പ്രഖ്യാപിച്ചു.

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കളിപ്പാട്ട പരിശോധന സംവിധാനത്തെ പ്രശംസിച്ച കേന്ദ്രമന്ത്രി, ഈ സംവിധാനം അനുയോജ്യമായ സമയത്താണ് നിലവിൽ വന്നിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. അടുത്തിടെ കളിപ്പാട്ടങ്ങൾക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ കേന്ദ്ര ഗവൺമെന്റ് നിർബന്ധമാക്കിയിരുന്നു. കളിപ്പാട്ട വ്യവസായരംഗത്തെ സൂക്ഷ്മ- ചെറുകിട മേഖല ഉൾപ്പെടെ അയ്യായിരത്തോളം യൂണിറ്റുകൾക്ക് ഈ പരിശോധനാ സംവിധാനം പ്രയോജനപ്പെടുത്താനാവും. വിപണിയിൽ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളുമായുള്ള മത്സരരംഗത്ത് ഇന്ത്യൻ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെന്റ് എല്ലാ പിന്തുണയും സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങൾ ഒറ്റനോട്ടത്തിൽ വില കുറവാണെന്നു തോന്നാമെങ്കിലും അവ ഉളവാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ദീർഘകാലയളവിൽ ദോഷകരമായി മാറുമെന്ന് മന്ത്രി പറഞ്ഞു.

അസ്സേയിങ്-ഹാൾമാർക്കിങ്‌, ക്വാളിറ്റി കൺട്രോൾ എന്നിവയിൽ ബിഐഎസ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളും ശ്രീ പീയൂഷ് ഗോയൽ പ്രഖ്യാപിച്ചു. അസ്സേയിങ്-ഹാൾമാർക്കിങ്‌, ക്വാളിറ്റി കൺട്രോൾ എന്നിവയിൽ പരിശീലനം നേടിയവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് നികത്താൻ ഈ പുതിയ കോഴ്സുകൾ സഹായിക്കും.

ചടങ്ങിൽ ബിഐഎസ് സ്ഥാപക ഡയറക്ടർ പത്മശ്രീ ഡോ. ലാൽ സി.വർമന്റെ അർദ്ധകായ പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു.

കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സഹമന്ത്രി ശ്രീ റാവു സാഹിബ് പാട്ടിൽ ഡാൻവേ, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ശ്രീമതി ലീനാ നന്ദൻ, ബിഐഎസ് ഡയറക്ടർ ജനറൽ ശ്രീ പി. കെ. തിവാരി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button