Thrissur

സേ- ഇംപ്രൂവ്മെന്റ്‌ പരീക്ഷകൾക്ക് സെപ്റ്റംബർ 22ന് തുടക്കം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയിൽ സേ- ഇംപ്രൂവ്മെന്റ്‌ പരീക്ഷകൾക്ക് സെപ്റ്റംബർ 22ന് തുടക്കം. എസ്എസ്എൽസി, എച്ച് എസ് ഇ, വി എച്ച് എസ് ഇ വിഭാഗത്തിലെ സേ പരീക്ഷകളും, പ്ലസ് വൺ തുല്യത ഇംപ്രൂവ്മെന്റ്‌ പരീക്ഷയും, ഡിൽഡ്/ പ്രീ പ്രൈമറി പരീക്ഷകളുമാണ് ജില്ലയിൽ 22ന് ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ സെൻ്ററുകളും ഒരുക്കിയിട്ടുള്ളത്.

സേ പരീക്ഷക്ക് ക്ലബ്ഡ് സ്കൂളുകളിലായി 57 സെൻ്ററുകളുണ്ട്. തുല്യതാ പരീക്ഷ ഒറ്റ സെൻ്ററായി തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. മാർച്ച്- മെയ് മാസങ്ങളിലെ പരീക്ഷകൾ നടത്തിയവർ തന്നെയാണ് ഈ പരീക്ഷകളും നടത്തുന്നത്.

കോവിഡ് പോസിറ്റീവായുള്ള വിദ്യാർത്ഥികൾ ഏതെങ്കിലും പരീക്ഷയ്ക്ക് ഹാജരാവുന്നുണ്ടങ്കിൽ വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് പരീക്ഷ നടത്താൻ നടപടികൾ സ്വീകരിക്കും.

Related Articles

Back to top button