InternationalLatest

ആളെ തിരിച്ചറിയാവുന്ന മാസ്കുമായി ജപ്പാനിലെ കമ്പനി

“Manju”

Malayalam News - മാസ്ക് ധരിച്ചാലും ആളെ തിരിച്ചറിയാം; പുതിയ കണ്ടെത്തലുമായി ജപ്പാനിലെ  കമ്പനി | News18 Kerala, Buzz Latest Malayalam News | ലേറ്റസ്റ്റ് മലയാളം  വാർത്ത
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല പ്രതിരോധ മാർഗമായാണ് മാസ്കിനെ ലോകം നോക്കിക്കാണുന്നത്.എല്ലാവരും മാസ്ക് ധരിക്കാൻ തുടങ്ങിയതോടെ മുഖം കാണാനാകാതെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് പലരും.
ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കമ്പനി. സമ്പർക്കമില്ലാതെ തന്നെ ആളുകളെ തിരിച്ചറിയുകയെന്നതാണ് ഈ സോഫ്ട് വെയറിന്റെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.
കോവിഡ് പകർച്ച വ്യാധിക്ക് മുൻപും ജപ്പാനിലെ ജനങ്ങൾ മാസ്ക് ധരിക്കുന്നത് ശീലമാക്കിയിരുന്നു. കണ്ണ് ഉൾപ്പെടെ മാസ്ക് കൊണ്ട് മറയ്ക്കാത്ത ഭാഗങ്ങളിൽ നിന്നാണ് ഈ സോഫ്ട് വെയർ വ്യക്തികളെ തിരിച്ചറിയുന്നത്. ഇത് ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ ആ വ്യക്തിയുടെ ഒരു ഫോട്ടോ കൂടി മുൻകൂർ നൽകേണ്ടതുണ്ട്.
പുതിയ ഉപകരണത്തിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലുഫ്താൻസ, സ്വിസ് ഇന്റർനാഷണൽ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളാണ് പ്രധാന ഉപഭോക്താക്കൾ. ഈ ഉപകരണത്തിന്റെ കൃത്യത 99.9 ശതമാനത്തിലധികമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Related Articles

Back to top button