ശ്രീജ.എസ്
ന്യൂഡല്‍ഹി : കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിനായി ശ്രീലങ്ക വീണ്ടും രാജ്യത്തെ സമീപിച്ചു. 10 മില്യണ്‍ ഡോസുകളാണ് ഇക്കുറി ശ്രീലങ്ക ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീലങ്കയുടെ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനാണ് കൂടുതല്‍ ഡോസുകള്‍ ആവശ്യപ്പെട്ട വിവരം അറിയിച്ചത്. വാക്സിനുകള്‍ക്കായി കോര്പ്പറേഷന് പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറും ഒപ്പുവെച്ചു. ഈ കരാറിന് അറ്റോര്‍ണി ജനറലില്‍ നിന്നും അംഗീകാരവും ലഭിച്ചിട്ടുണ്ട്. അടുത്തിടെ അഞ്ച് ലക്ഷം ഡോസ് വാക്സിനുകള്‍ ശ്രീലങ്കയ്ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വാക്സിനുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദ്യ ഘട്ട കുത്തിവെയ്പ്പിനായാണ് ശ്രീലങ്ക അഞ്ച് ലക്ഷം ഡോസ് വാക്സിനുകള്‍ ഇന്ത്യയില്‍ നിന്നും വാങ്ങിയത്. ഇതില്‍ 2.5 ലക്ഷം ഡോസുകളും നല്കി. ബാക്കിയുള്ള മുന്നണിപ്പോരാളികള്ക്കായാണ് വീണ്ടും വാക്സിന് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമുള്ള വാക്സിന് ഇന്ത്യ ശ്രീലങ്കയില്‍ നിന്നാണ് വാങ്ങുകയെന്നാണ് സൂചന.