Uncategorized

സ്വാമി ശുഭാംഗാനന്ദ‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി

“Manju”

ശിവഗിരി: ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സ്വാമി ശുഭാംഗനന്ദയെ ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് യോഗം തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന സ്വാമി ഋതംഭരാന്ദ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ശുഭാംഗാനന്ദ സ്വാമി തെരഞ്ഞെടുക്കപ്പട്ടത്. സ്വാമി നിലവില്‍ ചെമ്പഴന്തി ഗുരുകുലം സെക്രട്ടറിയാണ്. നേരത്തെ ശിവഗിരി മഠത്തിന്റെ പോഷക സംഘടന ഗുരുധര്‍മ്മ പ്രചരണ സഭയുടെ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു.

കോട്ടയം ജില്ലയില്‍ പാലാ രാമപുരം പന്തലാനിക്കല്‍ ബാലകൃഷ്ണന്റെയും ജാനകിയമ്മയുടെയും മകനായി 1964 കോഴിക്കോട് തിരുവമ്പാടിയിലായിരുന്നു ജനനം. പൂര്‍വ്വാശ്രമത്തില്‍ വത്സരാജ് എന്നായിരുന്നു പേര്. സ്വാമി ശുഭാംഗനന്ദ മഹാ സമാധിയിൽ സത്യപ്രതിജ്ഞ ചെയ്ത സ്ഥാനമേറ്റു. ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ഇക്കഴിഞ്ഞ ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും ശുഭാംഗനന്ദ സ്വാമിയ്ക്കായിരുന്നു.



Related Articles

Check Also
Close
  • ….
Back to top button