IndiaLatest

കൈക്കൂലി ആവശ്യപ്പെട്ട നഗരസഭ സെക്രട്ടറിയുടെ പേരില്‍ പരാതി

“Manju”

പെരുമ്പാവൂര്‍: നഗരസഭ സെക്രട്ടറിയും അവരുടെ പി.എയും ചില ഉദ്യോഗസ്ഥരും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി നല്‍കിയിരിക്കുന്നു. കെട്ടിടത്തിന് നമ്പറിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതായി ആരോപണമുന്നയിച്ച്‌ വ്യവസായിയാണ് രംഗത്ത് വന്നിരിക്കുന്നത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെ കൊച്ചിയില്‍നിന്നെത്തിയ വിജിലന്‍സ് സംഘം പൊതുമരാമത്ത്, റവന്യൂ വിഭാഗങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി.

നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നമ്പര്‍ റദ്ദുചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കാരാട്ടുപള്ളിക്കര വെട്ടിക്കനാക്കുടി വി.സി. ജോയി മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് പരിശോധന നടന്നിരിക്കുന്നത്. 1984ല്‍ നിലവിലുണ്ടായിരുന്ന ഒരു നിലകെട്ടിടത്തിന്റെ രണ്ടാം നിലക്കും മൂന്നാം നിലക്കും 86ല്‍ അനുവാദം വാങ്ങുകയും 98ല്‍ നാലാം നിലക്കും അനുമതി വാങ്ങിയതായി ഉടമ പറയുകയുണ്ടായി. ഇതുപ്രകാരം നമ്പറിട്ട് കിട്ടുകയും ചെയ്യുകയുണ്ടായി.

കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു കാരണവുമില്ലാതെ യു.എ ചുമത്തി മൂന്നും നാലും നിലകളുടെ നമ്പര്‍ റദ്ദു ചെയ്യുകയായിരുന്നു ഉണ്ടായത്. മുനിസിപ്പല്‍ സെക്രട്ടറിയും പി.എയും റവന്യൂ ഇന്‍സ്‌പെക്ടറും ബില്‍ഡിങ് സൂപ്രണ്ടും ചേര്‍ന്ന സംഘം അഞ്ച് ലക്ഷം കൈക്കൂലി കൊടുക്കാത്തതുകൊണ്ട് റദ്ദുചെയ്ത് കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നതായി ജോയി ആരോപിക്കുകയുണ്ടായി.

ഫയല്‍ പരിശോധിക്കാന്‍ സെക്രട്ടറിയോട് പല ആവര്‍ത്തി ആവശ്യപ്പെട്ടിട്ടും സമയമില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരു​ന്നെന്നും പരാതിയില്‍ വ്യക്തമാകുന്നു. എന്നാല്‍ അതേസമയം , ഇതു സംബന്ധിച്ച്‌ പ്രതികരിക്കാന്‍ നഗരസഭ അധികൃതര്‍ തയാറായില്ല.

Related Articles

Back to top button