KeralaLatestThiruvananthapuram

നാടന്‍ ഇറച്ചിക്കോഴികളുമായി കേരള ചിക്കന്റെ ആദ്യ ഔട്ട് ലെറ്റ് ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്നു.

“Manju”

പക്ഷിപ്പനി; കര്‍ണാടകയില്‍ 10,000 പക്ഷികളെ ജീവനോടെ കുഴിച്ചുമൂടികേരള സര്‍ക്കാരിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്ത പദ്ധതി

മുളന്തുരുത്തി: അനിയന്ത്രിതമായി ഇറച്ചിക്കോഴിയ്ക്ക് വിലവര്‍ദ്ധിപ്പിയ്ക്കുന്നത് തടയാനും, ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള കോഴിഇറച്ചി ലഭ്യമാക്കുന്നതിനുമായി കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച കേരള ചിക്കന്‍, കുടുംബശ്രീ എറണാകുളം ജില്ലാമിഷന്റെ മേല്‍നോട്ടത്തില്‍ മുളന്തുരുത്തി പെരുമ്പിള്ളിനടമറ്റത്താന്‍കടവ് റോഡിലെ കൂനപ്പിള്ളില്‍ ബില്‍ഡിംഗില്‍ ഡിസംബര്‍ 23-ന് ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിയ്ക്കുന്നു.

കേരള ചിക്കന്റെ മുളന്തുരുത്തി പഞ്ചായത്തിലെ ആദ്യത്തെ ഔട്ട് ലറ്റാണിത്. ആഭ്യന്തര വിപണിയുടെ 50% ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തുതന്നെ ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യുന്ന പദ്ധതി, കുടുംബശ്രീയെ കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെയും കേരള സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.

കേരള ചിക്കന്റെ മുളന്തുരുത്തി പഞ്ചായത്തിലെ ആദ്യത്തെ ഔട്ട്ലറ്റാണിത്. ആഭ്യന്തര വിപണിയുടെ 50% ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തുതന്നെ ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യുന്ന പദ്ധതി, കുടുംബശ്രീയെ കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെയും കേരള സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.

മുളന്തുരുത്തിയിലെ കേരള ചിക്കന്‍ ഔട്ട്ലറ്റ് ബുധനാഴ്ച രാവിലെ 9.45 ന് മുളന്തുരുത്തി പഞ്ചായത്ത് 14-ാം വാര്‍ഡ് മെംമ്പര്‍ ആതിര സുരേഷിന്റെ അദ്ധ്യക്ഷതയില്‍ 15-ാം വാര്‍ഡ് മെംമ്പര്‍ ജോര്‍ജ്ജ് മാണി ഉല്‍ഘാടനം ചെയ്യുമെന്ന് നവലക്ഷ്മി കുടുംബശ്രീ സെക്രട്ടറി ഗിരിജ മോഹനന്‍ അറിയിച്ചു.

Related Articles

Back to top button