IndiaLatest

ഒ​ളി​മ്പ്യ​ന്‍ എ​സ്.​എ​സ്. നാ​രാ​യ​ണ​ന്‍ അന്തരിച്ചു

“Manju”

മും​ബൈ: ഒ​ളി​മ്പ്യ​ന്‍ എ​സ്.​എ​സ്. നാ​രാ​യ​ണ​ന്‍ എ​ന്ന ബാ​ബു നാ​രാ​യ​ണ​ന്‍ (86) അ​ന്ത​രി​ച്ചു. വ്യാഴാഴ്ച വൈകീട്ട് ആശുപത്രിയില്‍ നിന്നും താനെയിലുള്ള വീട്ടിലേക്ക് എത്തിയ ഉടനെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹെര്‍ണിയ ശസ്ത്രക്രിയയെ തുടര്‍ന്ന് കുറച്ചു ദിവസമായി ആശുപത്രിയിലായിരുന്നു.

1956 ലെ ​മെ​ല്‍​ബ​ണ്‍, 1960 ലെ ​റോം ഒ​ളി​മ്ബി​ക്സു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ള്‍ ടീം ​ഗോ​ള്‍​കീ​പ്പ​റാ​യി​രു​ന്നു. പീ​റ്റ​ര്‍ ത​ങ്ക​രാ​ജ​ന്‍, പി.​കെ. ബാ​ന​ര്‍​ജി, ചു​നി ഗോ​സ്വാ​മി തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു എ​സ്.​എ​സ്. നാ​രാ​യ​ണ​ന്‍ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​ടം നേ​ടി​യ​ത്. 1954 ല്‍ ​മ​ഹാ​രാ​ഷ്​​ട്ര ബാ​സ്ക്ക​റ്റ് ബാ​ള്‍ ടീം ​അം​ഗ​മാ​യി​രു​ന്ന നാ​രാ​യ​ണ​ന്‍ പി​ന്നീ​ട് ഫു​ട്ബാ​ളി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ടാ​റ്റാ​സ് ഫു​ട്ബാ​ള്‍ ക്ല​ബ്, കാ​ള്‍​ടെ​ക്സ് ടീ​മു​ക​ളി​ല്‍ ക​ളി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്തു​ന്ന​ത്.

Related Articles

Back to top button