IndiaLatest

ബിജെപിക്ക് എതിരെ വിമര്‍ശനവുമായി കെജരിവാള്‍

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കുടിയൊഴിപ്പിക്കല്‍ നടപടിയില്‍ ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.സ്വതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഇടിച്ചു നിരത്തലാണ് ഇപ്പോള്‍ നടക്കുന്നതെന്നും 63 ലക്ഷംപേരെ വഴിയാധാരമാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

‘ബിജെപി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. ഡല്‍ഹി ആസൂത്രിത നഗരമായി വികസിച്ചിട്ടില്ല. ഡല്‍ഹിയുടെ 80 ശതമാനത്തിലേറെയും നിയമവിരുദ്ധവും കയ്യേറ്റവുമാണെന്ന് വിളിക്കാം. അതിനര്‍ത്ഥം ഡല്‍ഹിയുടെ 80 ശതമാനവും നിങ്ങള്‍ ഇടിച്ചുനിരത്തും എന്നാണേ?’ കെജരിവാള്‍ ചോദിച്ചു.വിഷയത്തില്‍ എഎപി എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button