KeralaLatest

സപ്ലൈ ഓഫീസര്‍ക്കും റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്കും സമന്‍സ്

“Manju”

റേഷൻ തിരിമറി : സപ്ലൈ ഓഫീസർക്കും റേഷനിങ് ഇൻസ്പെക്ടർമാർക്കും സമൻസ്

ശ്രീജ.എസ്

ആലപ്പുഴ : മ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കും ടൗണ്‍, നോര്‍ത്ത് റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്കും സമന്‍സ് അയക്കാന്‍ സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ തീരുമാനിച്ചു. 172 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യം പോലീസ് പിടികൂടിയ സംഭവത്തിലാണ് സമന്‍സ്.ജനുവരി 13-ന് കമ്മിഷനു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം. റേഷന്‍ വിഭവങ്ങളുടെ തിരിമറി സംബന്ധിച്ച്‌ എ.ഡി.എം. നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവമ്പാടിയില്‍നിന്ന് 2020 ഒക്ടോബര്‍ അവസാനമാണ് ആലപ്പുഴ സൗത്ത് പോലീസ് ഭക്ഷ്യധാന്യം പിടികൂടിയത്. റേഷന്‍ധാന്യമാണെന്നുറപ്പാക്കി പോലീസ് മൂന്നുപേര്‍ക്കെതിരെ കേസുമെടുത്തു. എന്നാല്‍, പോലീസ് പിടികൂടിയത് റേഷന്‍ ഭക്ഷ്യധാന്യമാണെന്ന് ഉറപ്പിക്കാന്‍ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ സമര്‍പ്പിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ കമ്മിഷന് അതൃപ്തിയുണ്ടായിരുന്നതിനെത്തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് എ.ഡി.എമ്മിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button