IndiaKeralaLatest

“നിങ്ങളുടെ വലിയ ഹൃദയത്തിന് നന്ദി അയല്‍ക്കാരാ”; പാകിസ്ഥാനോട് നടി സ്വര ഭാസ്‌കര്‍

“Manju”

“നിങ്ങളുടെ വലിയ ഹൃദയത്തിന് നന്ദി അയല്‍ക്കാരാ”; പാകിസ്ഥാനോട് നടി സ്വര ഭാസ്‌കര്‍
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാക് ജനത നല്‍കുന്ന ഐക്യദാര്‍ഢ്യത്തിന് നന്ദി പറഞ്ഞ് നടി സ്വര ഭാസ്‌കര്‍. ഇന്ത്യന്‍ മാധ്യമങ്ങളും സമൂഹവും നിരന്തരം പരിഹസിക്കുകയും അപമാനക്കുകയും ചെയ്തിട്ടും പാകിസ്ഥാന്‍ ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നത് കാണുമ്പോള്‍ ഹൃദയം നിറയുന്നു എന്നാണ് സ്വര പറയുന്നത്.
”നമ്മുടെ മാധ്യമങ്ങളും മുഖ്യധാരാ പൊതു വ്യവഹാരവും പാകിസ്ഥാനികളെ നിരന്തരം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നുവെങ്കിലും ഈ വിനാശകരമായ സമയത്ത് പാകിസ്ഥാന്‍ സിവില്‍ സമൂഹവും സോഷ്യല്‍ മീഡിയയും ഇന്ത്യയോട് ഐക്യദാര്‍ഢൃവും ദയയും പുലര്‍ത്തുന്നത് കാണുമ്പോള്‍ ഹൃദയം നിറയുന്നു. നിങ്ങളുടെ വലിയ ഹൃദയത്തിന് നന്ദി അയല്‍ക്കാരാ” എന്നാണ് സ്വരയുടെ ട്വീറ്റ്.
സ്വരയുടെ ട്വീറ്റിന് നേരെ വ്യാപക വിദ്വേഷ പ്രതികരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നുള്ളവര്‍ താരത്തോട് പാക്കിസ്ഥാനിലേക്ക് പോകാനും, സ്വര രാജ്യദ്രോഹിയാണ് എന്ന തരത്തിലുള്ള പ്രചാരണവുമാണ് നടത്തുന്നത്.

Related Articles

Back to top button