KeralaLatest

ട്യൂഷന് പോയ റിനോ എങ്ങോട്ടു പോയി ? ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

“Manju”

കുണ്ടറ: പത്താം ക്ളാസുകാരന്‍ കോണ്‍വെന്റില്‍ നിന്ന് കാണാതായി ദിവസങ്ങള്‍ പിന്നിടുമ്ബോഴും കേസില്‍ യാതൊരു തുമ്പും ഉണ്ടാക്കാനാകാതെ പോലീസ്. ഇതേ തുടര്‍ന്ന് റിനോയെ കണ്ടെത്താനായി ലുക്ക്‌ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. മുളവന പള്ളിയറ പുത്തന്‍വീട്ടില്‍ രാജു ജോണിന്റെ മകന്‍ റിനോ രാജുവിനെയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ കാണാതായത്. കമ്പനാട് സെന്റ് തോമസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റിനോ അടൂര്‍ മണക്കാല മാര്‍ത്തോമാ സഭയുടെ ഗുരുകുലത്തില്‍ താമസിച്ചു പഠിക്കുകയായിരുന്ന. ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയ റിനോ 26നാണ് ഗുരുകുലത്തിലേക്ക് മടങ്ങിപ്പോയത്. കടമ്ബനാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ റിനോ ട്യൂഷന് പോകുന്നുണ്ടായിരുന്നു. ഡിസംബര്‍ 31ന് രാവിലെ എട്ടരയോടെ ട്യൂഷന്‍ ക്ളാസിന് പോയ റിനോ തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ഗുരുകുലത്തിന്റെ ചുമതലയുള്ള പുരോഹിതന്‍ കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുകുലത്തില്‍ എത്തിയ രക്ഷാകര്‍ത്താക്കളും ഗുരുകുലം അധികൃതരും ചേര്‍ന്ന് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സി.സി.ടി.വി കാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ റിനോ 31ന് അടൂര്‍ ഭാഗത്ത്‌ വന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനിടെ റിനോ ഭരണിക്കാവ് ഭാഗത്തേക്ക് പോയതായി കണ്ടതായി സ്വകാര്യ ബസ് ഡ്രൈവറും പൊലീസിനോട് പറഞ്ഞു. ഇതേതുടര്‍ന്ന് ഭരണിക്കാവ് ഭാഗത്ത് നടത്തിയ അന്വേഷണത്തിലും യാതൊരു വിവരവും ലഭിച്ചില്ല. കഴിഞ്ഞ ദിവസം കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എംകെ പ്രേമചന്ദ്രന്‍ എംപിയും രംഗത്ത് വന്നിരുന്നു.

Related Articles

Back to top button