LatestThiruvananthapuram

കെഎസ്‌ആര്‍ടിസി ഗ്രാമവണ്ടി ഇനി തൃശ്ശൂര്‍ ജില്ലയിലും

“Manju”

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ​ഗ്രാമവണ്ടി പദ്ധതിയുടെ രണ്ടാമത്തെ ബസ് സര്‍വ്വീസ് തൃശ്ശൂര്‍ ജില്ലയില്‍ ഈ മാസം 19 ന് തുടക്കം കുറിക്കും.​ ഗ്രാമവണ്ടി പദ്ധതിയുടെ തൃശ്ശൂര്‍ ജില്ലയിലെ ഔദ്യോ​ഗിക ഉദ്ഘാടനം പൂവ്വത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംസ്ഥാന ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിര്‍വ്വഹിക്കും.

കെഎസ്‌ആര്‍ടിസി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതു​ഗതാ​ഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ​ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാ​ഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്‌ആര്‍ടിസി ബസ് സര്‍വ്വീസാണ് ​ഗ്രാമവണ്ടി പദ്ധതി.

ഉള്‍പ്രദേശങ്ങളിലേക്ക് ഇന്ധന ചിലവിന് പോലും വരുമാനമില്ലാത്ത സര്‍വ്വീസുകളാണ് ​ഗ്രാമവണ്ടി സര്‍വ്വീസ് ആക്കി മാറ്റുന്നത്. ഈ സര്‍വ്വീസ് നടത്തുന്ന ഈ ബസുകള്‍ക്ക് ഡീസലോ, അതിന് വേണ്ടിയുളള തുകയോ മാത്രം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയാല്‍ മതിയാകും. ​ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാര്‍ക്കിം​ഗ്, സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്‍റനന്‍സ്, സ്പെയര്‍പാര്‍ടുസുകള്‍, ഇന്‍ഷ്വറന്‍സ് എന്നിവയുടെ ചിലവ് കെഎസ്‌ആര്‍ടിസിയും വഹിക്കും.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമെ, സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ​ഗ്രാമവണ്ടി ബസുകള്‍ സ്പോണ്‍സര്‍ ചെയ്യാനാകും. സ്പോണ്‍സണ്‍ ചെയ്യുന്നവരുടെ പരസ്യങ്ങള്‍ ബസുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ എടവണ്ണ, ആലപ്പുഴയിലെ പത്തിയൂര്‍, കോഴിക്കോട് ചാത്തമംഗലം എന്നിവടങ്ങളിലും ഉടന്‍ തന്നെ ​ഗ്രമാവണ്ടി സര്‍വ്വീസുകള്‍ ആരംഭിക്കും.

Related Articles

Back to top button