IndiaLatest

ചൈന സൈബര്‍ യുദ്ധത്തിന് ഒരുങ്ങുന്നു

“Manju”

ശ്രീജ.എസ്

ഡല്‍ഹി:ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നം രൂക്ഷമായി തന്നെ തുടരുകയാണ്. അതില്‍ ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവും ചൈനയ്ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് രാജ്യത്ത് ഉണ്ടാക്കിയത്. അടുത്ത കളി സൈബര്‍ ഇടങ്ങളിലായിരിക്കും ചൈനീസ് ഭീഷണി കൂടുതല്‍ എന്ന മുന്നറിയിപ്പ് വരുന്നത്. ഇന്ത്യയിലെ സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച സര്‍ക്കാര്‍ ഏജന്‍സി സിഇആര്‍ടി-ഇന്‍ ഇത് സംബന്ധിച്ച്‌ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇവര്‍ ഇറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ചൈനീസ് സൈബര്‍ ആക്രമണ വെല്ലുവിളിയെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ രാജ്യത്തെ സൈബര്‍ ഇടങ്ങള്‍ തയ്യാറാകണമെന്നാണ് പറയുന്നത്.

വലിയ തോതിലുള്ള വ്യാജ പ്രോഗ്രാമുകള്‍ ഉപയോഗിച്ച്‌ ഇന്ത്യയിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും സംരംഭങ്ങളെയും സൈബര്‍ ആക്രമണത്തിന് വിധേയമാക്കാനുള്ള പദ്ധതികള്‍ തയ്യാറാകുന്നു എന്ന മുന്നറിയിപ്പാണ് സിഇആര്‍ടി-ഇന്‍ മാര്‍ഗ്ഗനിര്‍ദേശത്തിലെ പ്രധാന വസ്തുത.

Related Articles

Back to top button