KeralaLatestMalappuram

എടപ്പാൾ സ്വർണക്കവർച്ച: മോഷ്ടാക്കളുടെ ശ്രദ്ധയിൽ പെടാതിരുന്ന 15 പവൻ ഉടമയ്ക്ക് കിട്ടി

“Manju”

പി.വി.എസ്

മലപ്പുറം :എ​ട​പ്പാ​ളിൽ കഴിഞ്ഞ ദിവസം ​രാ​ത്രി​ ​ക​വ​ര്‍​ച്ച​ ​ചെ​യ്യ​പ്പെ​ട്ട​ ​മൂ​തൂ​ര്‍​ ​കാ​ല​ഞ്ചാ​ടി​ ​ക്ഷേ​ത്ര​ത്തി​നു​ ​സ​മീ​പ​ത്തെ​ ​മു​തു​മു​റ​റ​ത്ത് ​മു​ഹ​മ്മ​ദ് ​സു​ഹൈ​ലി​ന്റെ​ ​വീ​ട്ടി​ല്‍​ ​നി​ന്നും​ ​മോ​ഷ്ടാ​ക്ക​ളു​ടെ​ ​ശ്ര​ദ്ധ​യി​ല്‍​ ​പെ​ടാ​തെ​ ​ഉ​ട​മ​യ്ക്ക് ​കി​ട്ടി​യ​ത് 15​ ​പ​വ​ന്‍​ ​സ്വ​ര്‍​ണം.​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​പ​ണ​വും​ ​ക​വ​ര്‍​ന്ന​ ​അ​ല​മാ​ര​യി​ല്‍​ ​തു​ണി​യി​ല്‍​ ​സൂ​ക്ഷി​ച്ച​ 15​ ​പ​വ​ന്‍​ ​സ്വ​ര്‍​ണ​മാ​ണ് ​മോ​ഷ്ടാ​ക്ക​ളു​ടെ​ ​ശ്ര​ദ്ധ​യി​ല്‍​ ​പ​തി​യാ​തെ​ ​പോ​യ​ത്.​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​പ്പോ​ഴാ​ണ് ​സ്വ​ര്‍​ണം​ ​പോ​യി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​യ​ത്.​ ​അ​ല​മാ​ര​ ​കു​ത്തി​ത്തു​റ​ന്ന് ​പ​ണ​വും​ ​ആ​ഭ​ര​ണ​വും​ ​കി​ട്ടി​യ​തോ​ടെ​ ​മോ​ഷ്ടാ​ക്ക​ള്‍​ ​കൂ​ടു​ത​ല്‍​ ​പ​രി​ശോ​ധ​ന​യ്ക്ക് ​നി​ന്നി​ല്ലെ​ന്നാ​ണ് ​പൊ​ലീ​സ് ​നി​ഗ​മ​നം.​

എടപ്പാളിൽ വീ​ടി​ന്റെ​ ​മു​ന്‍​ഭാ​ഗ​ത്തെ​ ​വാ​തി​ലി​നു​ ​പോ​റ​ല്‍​ ​ഏ​ല്‍​ക്കാ​തെ​യാ​യി​രു​ന്നു​ ​അ​ക​ത്ത് ​ക​ട​ന്നു​ള്ള​ ​മോ​ഷ​ണം.​ ​നേ​ര​ത്തെ​ ​കാ​ല​ഞ്ചാ​ടി​ ​ക്ഷേ​ത്ര​ ​ഭ​ണ്ഡാ​രം​ ​കു​ത്തി​ത്തു​റ​ന്ന് ​പ​ണം​ ​ക​വ​ര്‍​ന്ന​ ​സം​ഭ​വ​വു​മു​ണ്ടാ​യി​രു​ന്നു.​ ​ഒ​ന്ന​ര​ ​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍​ ​മൂ​ന്നു​വ​ട്ടം​ ​ഭ​ണ്ഡാ​രം​ ​കു​ത്തി​ത്തു​റ​ന്നാ​ണ് ​പ​ണം​ ​അ​പ​ഹ​രി​ച്ച​ത്.​ ​മു​ഹ​മ്മ​ദ് ​സു​ഹൈ​ല്‍​ ​ന​ല്‍​കി​യ​ ​പ​രാ​തി​യി​ല്‍​ ​ന​ഷ്ട​പ്പെ​ട്ട​ ​സ്വ​ര്‍​ണം​ ​ഒ​രു​ ​മ​ക​ളു​ടെ​യും​ ​മ​രു​മ​ക​ളു​ടെ​യും​ ​ബ​ന്ധു​വി​ന്റെ​യും​ ​സ്വ​ര്‍​ണ​മെ​ന്നാ​ണ് ​സൂ​ച​ന.​ ​അ​ന്വേ​ഷ​ണം​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​വി​ര​ല​ട​യാ​ള​ ​വി​ദ​ഗ്ദ്ധ​ര്‍​ ​സ്ഥ​ല​ത്തെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​പ​രി​സ​ര​ത്തെ​ ​കാ​മ​റ​യും​ ​പൊ​ലീ​സ് ​പ​രി​ശോ​ധി​ച്ചു.​ ​ഇ​തേ​ക്കു​റി​ച്ച്‌ ​അ​റി​യു​ന്ന​വ​രാ​ണ് ​മോ​ഷ​ണം​ ​ന​ട​ത്തി​യ​തെ​ന്ന​ ​അ​നു​മാ​ന​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്ന​ത്.

 

Related Articles

Back to top button