IndiaLatest

വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി : പ്രതിദിന കോവിഡ് വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യ. ഇന്നലെ മാത്രം 88.13 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലമാണ് ഇത് സംബന്ധിച്ച്‌ കണക്കുകള്‍ പുറത്തുവിട്ടത്.

ഒറ്റദിവസം കൊണ്ട് ഇത്രയുമധികം ആളുകള്‍ക്ക് കുത്തിവെപ്പ് നടത്തിയത് ചരിത്രനേട്ടമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 55.47 കോടി വാക്‌സിന്‍ ഡോസുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്. വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിലധികം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്.

Related Articles

Back to top button