IndiaLatest

ദേശീയ ജല പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ന്യൂ ഡെൽഹി : കേന്ദ്ര ജലശക്തി മന്ത്രാലയത്തിലെ ജലവിഭവ നദീ വികസനവകുപ്പിന്റെ മൂന്നാമത് ദേശീയ ജല പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജലസംരക്ഷണ ജല മാനേജ്മെന്റ് മേഖലകളിലെ പ്രവർത്തന മികവിന് അടിസ്ഥാനത്തിൽ മികച്ച സംസ്ഥാനം, ജില്ല, ഗ്രാമ പഞ്ചായത്ത്, നഗരസഭ, മീഡിയ, വിദ്യാലയം, സന്നദ്ധസംഘടന, വ്യവസായ സ്ഥാപനം എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. രാജ്യത്തെ അഞ്ച് സോണുകളാക്കി ഓരോ സോണിലും വെവ്വെറെ പുരസ്കാരങ്ങളാണ് നൽകുക.

നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിൽ ഫെബ്രുവരി 10നകം അപേക്ഷിക്കണം. അപേക്ഷാഫോം www.mowr.gov.in, www.cgwb.gov.in എന്ന വെബ്സൈറ്റുകളിലും കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസുകളിലും ലഭിക്കും.

Related Articles

Back to top button