InternationalLatest

ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം നദാലിന്

“Manju”

ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം സ്പാനിഷ് താരം റാഫേല്‍ നദാലിന്. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റാഫേല്‍ നദാല്‍ കിരീടം സ്വന്തമാക്കിയത്. റോമില്‍ നദാലിന്റെ പത്തം കിരീടമാണിത്. സ്കോര്‍ 5-7, 1-6, 3-6. ഇതോടെ ഫ്രഞ്ച് ഓപ്പണിനുള്ള ഒരുക്കങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാനും നദാലിനായി.

മത്സരത്തില്‍ ആദ്യ സെറ്റ് നദാലാണ് നേടിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ സെര്‍ബിയന്‍ താരത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഫൈനല്‍ സാക്ഷ്യം വഹിച്ചത്. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ മികച്ച പോരാട്ടം കാഴ്ച നദാലിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ജോക്കോവിച്ച്‌ പരാജയം സമ്മതിക്കേണ്ടി വന്നു.

Related Articles

Back to top button