InternationalLatest

സൗഹൃദ സംഗമം സംഘടിപ്പിച്ചു

“Manju”

മനാമ: ‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ നടത്തുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ബഹ്റൈന്‍ അല്‍ ഫുര്‍ഖാന്‍ സെന്‍റര്‍ സംഘടിപ്പിച്ച സൗഹാര്‍ദ സംഗമം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സംസ്കാരം എല്ലാ മതങ്ങളെയും ഒരേ പോലെ കാണാനാണ് പഠിപ്പിക്കുന്നത്. വിവിധ മതങ്ങളെ ഉള്‍ക്കൊള്ളുന്ന സംസ്കാരം ഭാരതത്തിന്റെ പ്രത്യേകതയാണെന്നും മത ജാതി ചിന്തകള്‍ക്കതീതമായി മാനവിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കുംവിധമുള്ള ശ്രമങ്ങള്‍ എല്ലാവരില്‍ നിന്നും ഉണ്ടാവണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി സമ്മേളന പ്രമേയം വിശദീകരിച്ചു.

Related Articles

Back to top button