InternationalLatest

11 വര്‍ഷത്തിനിടെ 11 മക്കള്‍; 12-ാമത്തെ കുട്ടിയെ കാത്തിരിക്കുകയാണെന്ന് ദമ്പതികള്‍; കുട്ടികളും വളരെ സന്തോഷത്തിലാണ്; ഗര്‍ഭിണിയാകുന്നത് താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് കോട്‌നി

“Manju”

കുട്ടികളും വളരെ സന്തോഷത്തിലാണ്; ഗര്‍ഭിണിയാകുന്നത് താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് കോട്‌നി.

ന്യൂയോര്‍ക്ക്: പത്തും അതിലധികവും മക്കളുള്ള കുടുംബങ്ങളും അവരുടെ ജീവിതവും പണ്ട് കാലത്തെ ഒരു പതിവ് കാഴ്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ യുഎസിലെ ന്യൂ മെക്‌സിക്കോയിലെ ഒരു കുടുംബത്തെക്കുറിച്ചുള്ള വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. ക്രിസ് റോജേഴ്‌സ്, കോട്‌നി റോജോഴ്‌സ് ദമ്പതികള്‍ക്ക് പതിനൊന്ന് വര്‍ഷത്തിനിടെ പിറന്നത് പതിനൊന്ന് മക്കള്‍.

2010 മാര്‍ച്ച് 13നാണ് കോട്‌നി ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നത്. ക്ലിന്റ് എന്നാണ് ഒന്നാമത്തെയാളുടെ പേര്. 2011 ജൂലൈ 26ന് ക്ലിന്റിന് കൂട്ടായി ക്ലേ എത്തി. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളിലായാണ് കോട്‌നി മറ്റ് ഒന്‍പത് കുട്ടികള്‍ക്കും ജന്മം നല്‍കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ‘ദ സണ്‍’ റിപോര്‍ട്ട് ചെയ്യുന്നത്. 2012 സെപ്റ്റംബര്‍ 16- കേഡ്, 2013 ജൂലൈ 25- കാലീ, 2014 ഒക്ടോബര്‍ 24 – ക്യാഷ്, 2015 സെപ്റ്റംബര്‍ 12ന് ഇരട്ടകളായ കോള്‍ട്ട്, കേസ്, 2017 മെയ് 9 കലീന, 2018 ജൂണ്‍ 10- കെയ്ഡീ, 2019 ജൂണ്‍ 6- കൊറാലി, 2020 നവംബര്‍ 29 – കാരിസ് എന്നിങ്ങനെയാണ് പതിനൊന്ന് മക്കളുടെ ജനനം.

ഗര്‍ഭിണിയാകുന്നത് താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും കോട്‌നി വ്യക്തമാക്കി. എന്റെ ഉള്ളില്‍ മറ്റൊരാള്‍ വളരുന്നത് താന്‍ ഇഷ്ടപ്പെടുന്നു, അവര്‍ എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുകയും പേരുകള്‍ തെരഞ്ഞെടുക്കുന്നതുമെല്ലാം സന്തോഷമുള്ള കാര്യമാണെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ പള്ളിയില്‍ ഇത്രയധികം കുട്ടികളുള്ള അമ്മ താന്‍ മാത്രമാണ്. മറ്റുള്ളവക്ക് ഏറ്റവും കൂടുതല്‍ ഉള്ളത് നാല് പേരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

‘ഗുളിക കഴിച്ചുള്ള ജനന നിയന്ത്രണ സംവിധാനങ്ങളിലൊന്നും എനിക്ക് താത്പ്പര്യമുണ്ടായിരുന്നില്ല. ആ ആശയം എനിക്കിഷ്ടമല്ല, മാത്രമല്ല ഒരു വലിയ കുടുംബം ഉണ്ടാകുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.’ കോട്‌നി പറഞ്ഞു. താന്‍ പ്രസവത്തിനായി പോകുമ്പോള്‍ എന്നെ ആശുപത്രിയാലാക്കിയ ശേഷം ക്രിസ് മറ്റു കുട്ടികളെ നോക്കാനായി വീട്ടിലേക്ക് വരികയാണ് പതിവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും ഒടുവിലായി കുടുംബത്തിലേക്കെത്തിയ കാരിസിന്റെ ജനനം അമ്മയ്ക്കും കുട്ടിയ്ക്കും ഒരുപോലെ പ്രയാസകരമായിരുന്നെന്നാണ് കോട്‌നി പറയുന്നത്. കുട്ടിയുടെ വലിപ്പം തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സങ്കീര്‍ണതകള്‍ സൃഷ്ടിച്ചിരുന്നെന്നും പ്രസവത്തിന് ശേഷം കുറച്ചധികം ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നെന്നും അവര്‍ പറയുന്നു. നേരത്തെ ഗര്‍ഭം അലസിയിരുന്നതിനാല്‍ എപ്പോഴും താന്‍ അസ്വസ്ഥയാണെന്നും എന്നാല്‍ മുന്‍പൊരിക്കലും പ്രസവസമയത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കോട്‌നി പറയുന്നു.

‘താന്‍ തുടര്‍ച്ചയായി മൂന്നിലധികം ആണ്‍കുട്ടികള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ ജന്മം നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ കൊറാലിയ്ക്ക് ശേഷം ഒരു പെണ്‍കുട്ടിയെ പ്രതീക്ഷിച്ചിരുന്നു. കാരിസ് കൂടി പിറന്നതോടെ നേരത്തെയുള്ള റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടു. തുടര്‍ച്ചയായി നാല് പെണ്‍കുട്ടികള്‍ക്കാണ് ഞാന്‍ ജന്മം നല്‍കിയത്. കുട്ടികളും വളരെ ആവേശത്തിലാണ്,’ കോട്‌നി സന്തോഷം പങ്കുവെച്ചു.

വീട്ടിലെ അംഗങ്ങള്‍ക്ക് ഭക്ഷണത്തിന് വേണ്ടി മാത്രം ക്രിസും കോട്‌നിയും ഒരോ മാസവും 1,200 ഡോളറാണ് ചിലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ദമ്പതികള്‍ മക്കളെ ഹോം സ്‌കൂളിങ്ങ് ചെയ്താണ് വിദ്യാഭ്യാസം നല്‍കുന്നത്. മുതിര്‍ന്ന കുട്ടികളുടെ വസ്ത്രങ്ങള്‍ ചെറിയവര്‍ക്ക് കൈമാറുന്നതിലൂടെയും പണം ലാഭിക്കുന്നു. ജോര്‍ജിയയിലെ ബന്ധുക്കള്‍ക്ക് സമീപം ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ക്യാംമ്പിങ്ങാണ് കുടുംബത്തിന്റെ ഏറ്റവും വലിയ ട്രീറ്റ്.

തന്റെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ പത്ത് മക്കളാണ് ഉള്ളതെന്നും കോട്‌നി പറയുന്നു. ‘ പത്ത് മക്കളില്‍ മുതിര്‍ന്നയാളാണ് എന്റെ ഭര്‍ത്താവ്. വിവാഹത്തിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഉള്ളത് പോലെ നമുക്കും മക്കള്‍ വേണമെന്ന് എന്നോട് തമാശയ്ക്ക് പറയാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് 12 കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. 14 പേരടങ്ങിയ കുടുംബം’ കോട്‌നി പറഞ്ഞതായി സണ്‍ റിപോര്‍ട്ട് ചെയ്യുന്നു.

പതിനൊന്നാമത്തെ കുട്ടി പിറന്നത് തനിക്ക് എന്തെങ്കിലും കൂടുതല്‍ ജോലിയ്ക്ക് കാരണമാകുമെന്ന് കരുതുന്നില്ലെന്നും കോട്‌നി പറയുന്നു. ‘ഇത് ഞങ്ങളുടെ ദൈനംദിന ഷെഡ്യൂളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല,’. ഈ കുട്ടിയെ വളര്‍ത്തുക എന്നത് നേരത്തെ ഉള്ള ജോലികള്‍ക്കൊപ്പം ചേര്‍ന്ന് പോകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

Related Articles

Back to top button