IndiaLatest

പായലേ വിട, പൂപ്പലേ വിട, ചാണകത്തില്‍ നിന്ന് പെയിന്റുമായി കേന്ദ്ര സര്‍ക്കാര്‍

“Manju”

പായലും പിടിക്കില്ല, പൂപ്പലും പിടിക്കില്ല, ചാണകത്തിൽ നിന്ന് പെയിന്റുമായി  കേന്ദ്ര സർക്കാർ - Real News Kerala

ശ്രീജ.എസ്

ഡല്‍ഹി: ചാണകത്തില്‍ നിന്ന് പെയിന്റുമായി കേന്ദ്രസര്‍ക്കാര്‍. ഖാദി വകുപ്പ് വികസിപ്പിച്ച പെയിന്റ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് പുറത്തിറക്കിയത്. ഖാദി പ്രാകൃതിക് പെയിന്റെന്ന പേരില്‍ വിപണിയിലെത്തുന്ന പെയിന്റ് പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുമെന്നാണ് ഖാദി വകുപ്പിന്റെ അവകാശവാദം.

മണമില്ലാത്ത പെയിന്റിന് ബിഐഎസ് അംഗീകാരം ലഭിച്ചിട്ടുണ്ട്. മറ്റ് പെയിന്റുകളെ അപേക്ഷിച്ച്‌ വിലക്കുറവാണ് ഇതിനെന്നും വകുപ്പ് പറയുന്നു. ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആഴ്സെനിക് തുടങ്ങിയവയുടെ സാന്നിധ്യം പെയിന്റില്‍ ഇല്ല. 2020 മാര്‍ച്ചിലാണ് ഈ ആശയം വകുപ്പിന് മുന്നിലെത്തിയത്.

പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് ഡിസ്റ്റംപര്‍ പെയിന്റ് എന്നിങ്ങനെ രണ്ട് തരത്തില്‍ പെയിന്റ് ലഭ്യമാകും. പശുവളര്‍ത്തല്‍ തൊഴിലാക്കിയവര്‍ക്ക് മികച്ച വരുമാനവും പെയിന്റിന്റെ വരവോടെ ലഭിക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

Related Articles

Back to top button