KeralaLatest

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍‍ മാര്‍ച്ചില്‍

“Manju”

Janmabhumi| ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ മാര്‍ച്ചില്‍; കൊവിഡാനന്തര  ആയുര്‍വ്വേദം ലോക രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യും

ശ്രീജ.എസ്

തിരുവനന്തപുരം; ആയുര്‍വേദത്തിന്റെ ആഗോള ചര്‍ച്ചയും വികാസവും ലക്ഷ്യമിട്ട് നടത്തുന്ന നാലാമത് ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റിവെല്‍ (ജി എ എഫ് 2021) മാര്‍ച്ച്‌ 12 മുതല്‍ 19 വരെ വെര്‍ച്വല്‍ മീറ്റായി നടത്തും. അങ്കമാലിയില്‍ വെച്ച്‌ നടത്താന്‍ തീരുമാനിച്ചിരുന്ന ഫെസ്റ്റിവെല്ലാണ് കൊവിഡ് കാരണം മാറ്റിവെച്ചത്. അന്താരാഷ്ട്ര സെമിനാര്‍, എക്‌സിബിഷന്‍, ബിസിനസ് മീറ്റ്, ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ കോണ്‍ക്ലേവ് ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുമെന്ന് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ ചെയര്‍മാനും, കേന്ദ്ര മന്ത്രിയുമായ വി. മുരളീധരന്‍ അറിയിച്ചു.

കൊവിഡിന്റെ ആവിര്‍ഭാവത്തിനു ശേഷമുള്ള ലോകത്ത് ആയുര്‍വേദത്തിന്റെ പ്രസക്തിയും, രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നത്തില്‍ ആയുര്‍ വേദത്തിന്റെ സാധ്യതകളും കോണ്‍ഫറന്‍സില്‍ മുഖ്യവിഷയമായി അവതരിപ്പിക്കപ്പെടും. ഇത്തവണ എക്‌സിബിഷനും വെര്‍ച്വലില്‍ നടത്തുന്നതിനാല്‍ ലോകത്തിലെ എല്ലാ ഭാഗത്തും നിന്നുമുള്ള ആയുര്‍വേദ സംരംഭങ്ങളുടെ സ്റ്റാളുകളും ഉണ്ടാകുമെന്ന പ്രത്യേകതയും ഉണ്ട്.

ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി പേര്‍പങ്കെടുക്കും.
കേരളത്തിനകത്തും പുറത്തുമുള്ള ആയുര്‍വേദ ഉല്പന്ന നിര്‍മ്മാതാക്കളും മറ്റു സ്റ്റെയ്ക് ഹോള്‍ഡര്‍മാര്‍ക്കുമായി മായി വിദേശത്തുനിന്നുള്ള നിക്ഷേപമുള്‍പ്പടെ ആകര്‍ഷിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.ആയുര്‍വേദ എക്‌സിബിഷനില്‍ മെഡിക്കല്‍ ടൂറിസം, ഔഷധസസ്യ, ഗവേഷണം എന്നിവയില്‍ ഊന്നിയുള്ള സാങ്കേതികവിദ്യകളും ഉത്പ്പന്നങ്ങളുംസേവനങ്ങളും പ്രദര്‍പ്പിക്കും. ആഗോളചികിത്സാ പദ്ധതി എന്ന നിലയില്‍ ആയുര്‍വേദത്തെ അവതരിപ്പിക്കുന്ന പരിപാടി ലോകമെമ്പാടും ഈ ലക്ഷ്യത്തിലൂന്നി പ്രവര്‍ക്കുന്നവരുടെ സംഗമവേദിയായിമാറും.

Related Articles

Back to top button