KeralaLatest

കോവിഡ് നിരീക്ഷണത്തിലായിന്ന സ്ത്രീ മരിച്ചു

“Manju”

മാവേലിക്കര: കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മാന്നാർ പാവൂക്കര കിടാശ്ശേരിൽ വീട്ടിൽ സലീല തോമസ് (70) ആണ് മരിച്ചത്. വെള്ളിയാഴ്ച ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിയതാണ്. ഹൃദയസംബന്ധമായ അസുഖത്തിന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി മരിച്ച ഇവരുടെ സ്രവം പരിശോധനക്കയച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

എന്നാൽ നിരീക്ഷണത്തിലായിരുന്ന ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് ആരോഗ്യ വകുപ്പ് അറിയാതെയാണ്. മാന്നാറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ രേഖകളിൽ വെള്ളിയാഴ്ച മുതൽ ഇവർ നിരീക്ഷണത്തിൽ ആയിരുന്നു. നിരീക്ഷണത്തിലിരിക്കുന്ന വ്യക്തി എന്താവശ്യമുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശം അവഗണിച്ചാണ് നെഞ്ചു വേദന അനുഭവപ്പെട്ട ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നിരീക്ഷണത്തിൽ ആയിരുന്ന വിവരം ആശുപത്രി അധികൃതരെ അറിയിക്കാതെ മറച്ചു വെച്ചാണ് പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Related Articles

Back to top button