IndiaLatest

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; തൃണമൂല്‍ നേതാവ് അറസ്റ്റില്‍

“Manju”

ed arrested trinamool leader for money laundering case | കള്ളപ്പണം  വെളുപ്പിക്കല്‍ കേസില്‍ തൃണമൂല്‍ നേതാവ് അറസ്റ്റില്‍ | Mangalam

ശ്രീജ.എസ്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ തൃണമൂല്‍ നേതാവും മുന്‍ രാജ്യസഭാ എംപിയുമായിരുന്ന കെ ഡി സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തു. കുറച്ചു നാളുകളായി ഇഡി ഇദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 2016 ല്‍ കെ ഡി സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ആല്‍കെമിസ്റ്റ് ഇന്‍ഫ്രാ റിയാലിറ്റി ലിമിറ്റഡിനെതിരെ ഇഡി കേസ് രജിസറ്റര്‍ ചെയ്തിരുന്നു. 1900 കോടി രൂപ കമ്പനി ജനങ്ങളില്‍ നിന്ന് തട്ടിയെടുത്തുവെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് കെ ഡി സിങ്ങിന്റെ 239 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.

റിസോര്‍ട്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തുക കണ്ടുകെട്ടിയത്. എന്നാല്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ തൃണമൂല്‍ നേതാക്കളെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാര്‍നര്‍ജി വിമര്‍ശനവുമുന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.നതിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കെ ഡി സിങ്ങിന്റെ അറസ്റ്റ് മമതാ ബാനര്‍ജിക്ക് വലിയ തിരിച്ചടിയാണ്.

Related Articles

Back to top button