LatestThiruvananthapuram

50 ഇലക്‌ട്രിക് ബസുകള്‍ അടുത്ത മാസം മുതല്‍ ഓടി തുടങ്ങും

“Manju”

തിരുവനന്തപുരം; പുതിയ 50 ഇലക്‌ട്രിക് ബസുകള്‍ അടുത്ത മാസം മുതല്‍ തലസ്ഥാനത്ത് ഓടി തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെ സ്വിഫ്റ്റ് യാഥാര്‍ത്ഥ്യമായെന്നും നഗരങ്ങളിലെ യാത്ര സുഗമമാക്കാന്‍ 82 ബസുകളാണ് തലസ്ഥാനത്ത് സര്‍വീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ ടൂര്‍ പാക്കേജുകള്‍ ജനങ്ങള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

ഗ്രാമ വണ്ടി പദ്ധതി ഉടന്‍ ആരംഭിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ കെഎസ്‌ആര്‍ടിസി മുന്നോട്ട് പോകുന്നുണ്ടെന്നും ഇതിനെ തകര്‍ക്കാന്‍ ഡീസല്‍ വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷം പിന്തുണയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 856 ബസുകള്‍ സ്‌ക്രാപ്പ് ആക്കി വില്‍ക്കുന്ന നടപടി ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

കെഎസ്‌ആര്‍ടിസിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം മുതല്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം 23000 രൂപ മാസ സ്‌കെയിലിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നതെന്നും പുതുക്കിയ ശമ്പളമാണ് ഇപ്പോള്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവരാണ് അടിയന്തിര പ്രമേയം കൊണ്ട് വന്നതെന്നും ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു.

കെ എസ് ആര്‍ ടി സിയില്‍ കാലോചിതമായ മാറ്റം കൊണ്ട് വരാന്‍ സാധിക്കാത്തതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ആരംഭിച്ച കാലം മുതല്‍ കെഎസ്‌ആര്‍ടിസി നഷ്ടത്തിലാണ്. 2000 കോടിയാണ് കെഎസ്‌ആര്‍ടിസിയുടെ വാര്‍ഷിക നഷ്ടമെന്നും 3 മാസം കൊണ്ട് 38 രൂപ ഡീസല്‍ വില കൂടിയെന്നും പുതിയ 50 ഇലക്‌ട്രിക് ബസുകള്‍ അടുത്ത മാസം മുതല്‍ തലസ്ഥാനത്ത് ഓടി തുടങ്ങുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

Related Articles

Back to top button