IndiaLatest

മഞ്ജു വാര്യരുടെ ഹൊറര്‍ ചിത്രം ‘ചതുര്‍മുഖം’ ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്റര്‍ തുറന്നതോടെ ഒരുപിടി സിനിമകളാണ് റിലീസ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. തിയറ്റര്‍ വീണ്ടും തുറക്കുമ്പോള്‍ ആദ്യം ഏത്തുന്ന മലയാളം ചിത്രമാണ് വെള്ളം. മരയ്ക്കാര്‍ അറബികടലിന്റെ സിംഹം, തുറമുഖം തുടങ്ങിയ ചിത്രങ്ങളും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചതുര്‍മുഖംആണ് ഇപ്പോള്‍ പുതുതായി റിലീസ് പ്രഖ്യാപിച്ച മറ്റൊരു ചിത്രം. 25 വര്‍ഷത്തെ കരിയറില്‍ മഞ്ജു വാര്യര്‍ ആദ്യമായ് അഭിനയിക്കുന്ന ഹൊറര്‍ സിനിമയാണ് ചതുര്‍മുഖം. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ പ്രത്യേകത മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്. ചിത്രത്തില്‍ മഞ്ജു ആദ്യമായ് റോപ്പ് സ്റ്റണ്ടുകള്‍ ചെയ്തതയാണ് റിപ്പോര്‍ട്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. ജിസ്‌ ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Articles

Back to top button