IndiaLatest

നടനും സംവിധായകനുമായ ആര്‍.എന്‍.ആര്‍ മനോഹര്‍ അന്തരിച്ചു

“Manju”

ചെന്നെെ: നടനും സംവിധായകനുമായ ആര്‍.എന്‍.ആര്‍ മനോഹര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

കെ.എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമ ജീവിതത്തിന് തുടക്കമിട്ടത്. .വി ശശി സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മനോഹര്‍ അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. 2009 ല്‍ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹര്‍ അരങ്ങേറ്റം കുറിച്ചത്.

Related Articles

Back to top button