IndiaLatest

ആകാശത്ത് ദുരൂഹ വെളിച്ചം ; പരിഭ്രാന്തിയില്‍ ജനങ്ങള്‍

പഞ്ചാബിലെ പത്താന്‍കോട്ട് ഇന്നലെ രാത്രിയാണ് ഈ വിചിത്രമായ കാഴ്ച ആകാശത്തുണ്ടായത്.

“Manju”

പത്താന്‍ കോട്ട് : ആകാശത്ത് ദുരൂഹമായി കണ്ട വെളിച്ചത്തിന്റെ കാരണം കണ്ടെത്താനാകാതെ ഗവേഷകര്‍ . പഞ്ചാബിലെ പത്താന്‍കോട്ട് ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഈ വിചിത്രമായ കാഴ്ച ആകാശത്തുണ്ടായത്.
വെളിച്ചം നേര്‍ രേഖയിലാണ് മിന്നി തെളിഞ്ഞത് . ജമ്മുവിലും ആകാശത്ത് ഇത്തരത്തില്‍ വെളിച്ചം കണ്ടതായി റിപ്പോര്‍ട്ടുണ്ട് . പറക്കുംതളികയാണ് പ്രത്യക്ഷപ്പെട്ടതെന്ന വാദം ഗവേഷകര്‍ തള്ളിക്കളഞ്ഞു .
അതേ സമയം ഇതാദ്യമായല്ല ആകാശത്ത് വെളിച്ചം കാണുന്നത് . ഈ വര്‍ഷം ജൂണില്‍ ഗുജറാത്തിലെ ജുനഗഡില്‍ ഇത്തരം വിചിത്ര വെളിച്ചം പ്രത്യക്ഷപ്പെട്ടിരുന്നു. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട ഈ പ്രതിഭാസത്തിന്റെ വീഡിയോകളില്‍ ഏകദേശം നാലോ ഏഴോ തിളങ്ങുന്ന വെളിച്ചം ആകാശത്ത് പ്രത്യേക്ഷപ്പെട്ടത് കാണാം.
ഇത് എന്തില്‍ നിന്നുമാണ് എന്നത് ഇനിയും സ്ഥിരീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. ഉപ്ലേറ്റയില്‍ വിചിത്ര വെളിച്ചം പ്രത്യക്ഷപ്പെട്ടതിനൊപ്പം പൊട്ടിത്തെറിയുടെ ശബ്ദവും കേട്ടിരുന്നു.
ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലൂടെ ചില ഉപഗ്രഹങ്ങള്‍ കടന്നുപോകുന്നതിനാലാകാം ഇത്തരം പ്രകാശം കാണാന്‍ സാധിക്കുന്നതെന്ന് ഗുജറാത്ത് കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഉപദേഷ്ടാവ് നരോത്തം സാഹൂ പറഞ്ഞു

Related Articles

Back to top button