IndiaKeralaLatest

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍

“Manju”

ചെന്നൈ: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍. മധുരയില്‍ ജെല്ലിക്കെട്ടിലും പൊങ്കല്‍ ആഘോഷങ്ങളിലും രാഹുല്‍ ഗാന്ധി പങ്കെടുത്തു.

എല്ലാ തമിഴകര്‍ക്കും അദ്ദേഹം പൊങ്കല്‍ ആശംസകള്‍ നേര്‍ന്നു. തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.

സംഘടനകാര്യ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം പിയും രാഹുല്‍ ഗാന്ധിക്ക് ഒപ്പം തമിഴ്നാട്ടില്‍ എത്തി.

Related Articles

Back to top button