IndiaLatest

ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാനൊരുങ്ങി റിലയന്‍സ്

“Manju”

മുംബൈ : 18 യസിന് മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് കൊറോണ വാക്‌സിന്‍ കുത്തിവെപ്പ് നടത്താനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ആര്‍-സുരക്ഷാ എന്ന വാക്‌സിനേഷന്‍ പ്രോഗ്രാമിലൂടെ കമ്പനി ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. മെയ് 1 ന് കുത്തിവെപ്പ് ആരംഭിക്കുമെന്നും റിലയന്‍സ് സിഇഒ മുകേഷ് അംബാനി വ്യക്തമാക്കി.

അടുത്ത ദിവസങ്ങളിലായി ഇനിയും കൊറോണ കേസുകള്‍ വര്‍ദ്ധിക്കാനാണ് സാധ്യത. അതിനാല്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യണമെന്നും അംബാനി പുറത്തിറക്കിയ കത്തില്‍ പറയുന്നു. യോഗ്യരായ എല്ലാവരും മുന്‍ഗണനയനുസരിച്ച്‌ വാക്‌സിന്‍ സ്വീകരിക്കണമെന്നും മറ്റുള്ളവരെ കുത്തിവെപ്പ് നടത്താന്‍ പ്രോത്സാഹിപ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്ത് കൊറോണ പ്രതിരോധ വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ റിലയന്‍സ് ജീവനക്കാര്‍ക്ക് സൗജന്യമായി കുത്തിവെപ്പ് നടത്തുമെന്ന് മുകേഷ് അംബാനി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് മെയ് 1 ന് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കുത്തിവെപ്പ് നടത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് കുത്തിവെപ്പ് നടത്താന്‍ റിലയന്‍സ് തീരുമാനിച്ചത്. കമ്പനി ജീവനക്കാരുടെ കുത്തിവെപ്പിന് യോഗ്യരായ അടുത്ത കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button