KeralaLatest

കവി മാധവൻകുട്ടി ആറ്റാഞ്ചേരി അന്തരിച്ചു

“Manju”

തൃപ്പൂണിത്തുറ: ആദരവ് അർപ്പിക്കാൻ ഒരുക്കിയ ചടങ്ങിനിടെ വേദിയിൽ കുഴഞ്ഞുവീണ് കവിയും പൊതുപ്രവർത്തകനുമായ മാധവൻകുട്ടി ആറ്റാഞ്ചേരി (76) മരിച്ചു. ഞായറാഴ്ച എരൂർ മാത്തൂരിലാണ് സംഭവം. ഇലക്‌ട്രോണിക് എൻജിനീയറായിരുന്ന എരൂർ അയ്യമ്പിള്ളി റോഡ് ‘ശ്രീ’ യിൽ (കുടിലിങ്കൽ) മാധവൻകുട്ടി ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലുമൊക്കെ കവിതകൾ എഴുതാറുണ്ട്. കവിസദസ്സുകളിൽ സ്വന്തം കവിതകൾ ചൊല്ലുമായിരുന്നു.

കവി എസ്. രമേശൻ നായർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം എരൂർ സൗത്ത് യൂണിറ്റ് മാധവൻകുട്ടിയെ ഞായറാഴ്ച പൊന്നാടയണിയിച്ച് ആദരിച്ചു. ഉപഹാരം ഏറ്റുവാങ്ങിയ ശേഷം നന്ദി പറഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കെ ആൾ പെട്ടെന്ന് വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരൂർ എൻ.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റ്, കേരള സാഹിത്യ മണ്ഡലം ജോയിന്റ് സെക്രട്ടറി, ‘ട്രുറ’ എരൂർ മേഖലാ പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീജിത്ത്, ശ്രീരാജ്. മരുമകൾ: നവിത.

 

 

Related Articles

Back to top button