Kozhikode

വടകര പീഢനക്കേസ് :  യൂത്ത് കോൺഗ്രസ് പ്രതിഷേധം

“Manju”

വി.എം.സുരേഷ് കുമാർ

വടകര: വടകര മുളിയേരിയിലെ പീഡനക്കേസിൽ പ്രതികളായ സി.പി.എം, ഡി.വൈ എഫ് ഐ നേതാക്കളെ ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബേങ്ക് റോഡിൽ യുവജന പ്രതിഷേധം നടത്തി.

ഇരക്ക് നീതി കിട്ടും വരെ ശക്തമായ പോരാട്ടം നടത്തുമെന്നും ഭരണത്തണലിൽ പാർട്ടിയും പ്രതികളും രക്ഷപ്പെടാനുള്ള നീക്കത്തെ ചെറുക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു.
വി.കെ. ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു. റിനീഷ് പി.കെ, ഇ.കെ മോഹനൻ , അഖിൽ നന്ദാനം, അഖിൽ കൃഷ്ണ എന്നിവർ സംസാരിച്ചു.

 

Related Articles

Check Also
Close
Back to top button