IndiaLatest

ജയില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം, മരണം 118

“Manju”

ഇക്വഡോർ ജയിലില്‍ തടവുകാർ തമ്മില്‍ ഏറ്റുമുട്ടല്‍; നാലുദിവസത്തിനിടയില്‍ കൊല്ലപ്പെട്ടത് 118 പേര്‍ | equodor gang war| inmates dies in gang war

ക്യൂട്ടോ: ഇക്വഡോറിലെ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 118 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഘര്‍ഷം ആരംഭിച്ചത്. എല്ലാ മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല. ഇതിനായി ദിവസങ്ങള്‍ വേണ്ടി വന്നേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ചൊവ്വാഴ്ച ഗ്വായാസ് ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടർന്ന് ഇവയുടെ നിർദേശ പ്രകാരമാണ് ജയിലിനുള്ളില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, തടവുകാരുടെ ബന്ധുക്കള്‍ ജയിലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. തങ്ങളുടെ ആശങ്കകള്‍ക്ക് പോലീസ് മറുപടി പറയണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button