IndiaLatest

പാര്‍ലമെന്റ് ശീതകാല സമ്മേളനം റദ്ദാക്കി

“Manju”

 

Parliament Monsoon Session Begins Today Amid Covid-19 crisis | പാര്‍ലമെന്റ്  വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കൊവിഡ് വ്യാപനത്തിനിടയില്‍ കടുത്ത  നിയന്ത്രണം - Malayalam ...

ശ്രീജ.എസ്

ഡല്‍ഹി ;കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ശൈത്യകാല സമ്മേളനം റദ്ദാക്കാന്‍ തീരുമാനിച്ച്‌ പാര്‍ലമെന്റ് കാര്യവകുപ്പ്. സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം. പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ശൈത്യകാല സമ്മേളനം റദ്ദാക്കിയ വിവരം അറിയിച്ചത്.

ഡല്‍ഹിക്ക് ചുറ്റുമായി വിവിധ അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്ന ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള തീരുമാനം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച്‌ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി നല്‍കിയ കത്തിന് മറുപടിയായിട്ടാണ് ശീതകാലം സമ്മേളനം ഉപേക്ഷിച്ച കാര്യം പ്രഹ്ലാദ് ജോഷി സ്ഥിരീകരിച്ചത്.എല്ലാ പാര്‍ട്ടി നേതാക്കളുമായും താന്‍ ചര്‍ച്ച നടത്തിയെന്നും കോവിഡ് കാരണം സമ്മേളനം ചേരുന്നില്ലെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.

Related Articles

Back to top button