KeralaLatest

കുപ്രസിദ്ധ ഗുണ്ട വടിവാള്‍ വിനീത് പിടിയിലായി

“Manju”

കിളിമാനൂര്‍: കുപ്രസിദ്ധ ഗുണ്ട വടിവാള്‍ വിനീത് പിടിയിലായ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് കിളിമാനൂര്‍ നിവാസികള്‍. പിടിയിലാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് വിനീത് കിളിമാനൂരിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ വിഷ്ണുവിനെ വടിവാള്‍ കാട്ടി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഞെട്ടലിലാണ് വിഷ്ണു ഇപ്പോഴും. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വടിവാള്‍ വിനീത് ഇവിടെ എത്തിയത്. മറ്റൊരു വാഹനം പെട്രോള്‍ അടിക്കാന്‍ എത്തിയതിനെ തുടര്‍ന്ന് ബൈക്കിലെത്തിയ വടിവാള്‍ വിനീത് രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതി ചടയമംഗലത്തുനിന്ന് മോഷ്ടിച്ച കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്ബോഴാണ് പിടിയിലായത്. ജുവനൈല്‍ ഹോമില്‍ രണ്ടുവര്‍ഷത്തോളം ശിക്ഷയനുഭവിച്ച വിനീത് പിന്നീട് പിടിയിലായപ്പോഴൊക്കെ തടവുചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞമാസം വിനീത്, മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരെ പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍നിന്ന് വിനീതും മിഷേലും രക്ഷപ്പെട്ടു. അതിനുശേഷം 20 കവര്‍ച്ചകളാണ് വിവിധ സ്ഥലങ്ങളില്‍ നടത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് വിനീത് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെ കിളിമാനൂര്‍ ഇരട്ടച്ചിറ ഇന്ത്യന്‍ ഓയില്‍ പമ്ബില്‍ ബൈക്കില്‍ എത്തി വടിവാള്‍ കാട്ടി പണം കവരാന്‍ ശ്രമിച്ചശേഷം രക്ഷപ്പെട്ട പ്രതി ചെങ്ങന്നൂരില്‍നിന്ന് കൊല്ലത്തേക്ക് യാത്രചെയ്യുകയായിരുന്ന വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാര്‍ ചടയമംഗലത്തുവച്ച്‌ വിനീത് തടഞ്ഞു. തുടര്‍ന്ന് കാറില്‍കയറി വടിവാള്‍ കഴുത്തില്‍വച്ച്‌ സ്വര്‍ണമാല, മോതിരം, മൊബൈല്‍, കാമറ എന്നിവ തട്ടിയെടുത്തു. തുടര്‍ന്ന് ശ്രീപതിയെ ഇറക്കിവിട്ട് കാറുമായി കടന്നു. പിന്നീട് കാര്‍ കൊല്ലം ചിന്നക്കടയില്‍ ഉപേക്ഷിച്ചു. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീനിത് ഇന്നലെ കൊല്ലത്ത് വച്ച്‌ പിടിയിലായത്.

Related Articles

Back to top button