KeralaLatest

ഭൂരഹിതരും ഭവന രഹിതര്‍ക്കും ‘ലൈഫ്’; ഒന്നരലക്ഷം വീടുകള്‍ കൂടി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് വീട് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലൈഫ് മിഷന്‍ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക്. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്ക് 40,000 വീടുകളും പട്ടിക വര്‍​ഗക്കാര്‍ക്ക് 12,000 വീടുകളും നിര്‍മിച്ച്‌ നല്‍കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

2021-22 ല്‍ ലൈഫ് മിഷനില്‍ നിന്ന് 300 കോടി ചിലവില്‍ 7500 വീടുകള്‍ നിര്‍മിച്ചു നല്‍കും. അന്‍പത് മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ 250 കോടി രൂപ ചിലവഴിച്ച്‌ പുനരധിവസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇതില്‍ അറുപതിനായിരം വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗത്തിനുമാണ്. പട്ടിക വിഭാഗത്തിന് ഭൂമി വാങ്ങുന്നതിന് തുക വകയിരുത്തി. 6000 കോടി ലൈഫ് പദ്ധതിക്ക് വേണം. ഇതില്‍ 1000 കോടി ബജറ്റില്‍ വകയിരുത്തി. ബാക്കി വായ്പ എടുക്കാനാണ് തീരുമാനമെന്നും ധനമന്ത്രി അറിയിച്ചു.

Related Articles

Back to top button