കൊച്ചി ;അഞ്ചു പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ മലയാള സിനിമയുടെ മഹാനടന് മമ്മൂട്ടിക്ക് രാമവര്‍മ്മ ഫൗണ്ടേഷന്റെ ആദരം. രാമവര്‍മ്മ ഫൗണ്ടേഷന് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ചെയര്മാന് ശ്രീ രാമവര്‍മ്മ തമ്പുരാന് മമ്മൂട്ടിക്ക് ഉപഹാരവും ആശംസാപത്രികയും നല്കി ആദരിച്ചു.
‘പുഴു ‘വിന്റെ കാക്കനാട്ടുള്ള ലൊക്കേഷനില്‍ വച്ചായിരുന്നു ആദരം. കൂടാതെ മമ്മൂട്ടിക്ക് വിശ്വവിഖ്യാത ചിത്രകാരനായ രാജാ രവിവര്‍മ്മയുടെ ജന്മം കൊണ്ടു ധന്യമായ കിളിമാനൂര്‍ കൊട്ടാരത്തിലെ ഇളമുറ ത്തമ്പുരാനും പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ ശ്രീ രാമവര്‍മ്മത്തമ്പുരാന്‍, രവിവര്‍മ്മയുടെ പ്രസിദ്ധമായ ‘കാദംബരി’ എന്ന ക്യാന്‍വാസ് ചിത്രവും ആശംസാപത്രികയും നല്കി. കൂടാതെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രിന്‍സസ്സ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി രചിച്ച ‘ഹിസ്റ്ററി ലിബറേറ്റഡ്’ എന്ന ഗ്രന്ഥത്തിന്റെയും മാര്‍ക്ക്സ് പ്രൊഡക്ഷന്‍സിലെ ശ്രീ വി. കെ. കൃഷ്ണ കുമാറിന്റെ ബാലസാഹിത്യകൃതി മൃഗറോണയുടെയും കോപ്പിയും മമ്മൂട്ടിക്ക് സമ്മാനിച്ചു